09 May 2024 Thursday

അധ്യാപകൻ്റെ കൈവെട്ടിയ കേസ്: ആറ് പ്രതികൾ കുറ്റക്കാർ; അഞ്ചുപേരെ വെറുതെവിട്ടു

ckmnews


അധ്യാപകൻ്റെ കൈവെട്ട് കേസിൽ രണ്ട്, മൂന്ന്, അഞ്ച് സ്ഥാനത്തുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. രണ്ടാം പ്രതി സജൽ, മൂന്നാം പ്രതി നാസർ, കുറ്റക്കാരൻ, അഞ്ചാം പ്രതി നജീബ് എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവർ ഉൾപ്പെടെ ആകെ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് എൻഐഎ കോടതി വിധിച്ചു. അഞ്ച് പ്രതികളെ വെറുതെവിട്ടു.പ്രതികൾക്കെതിരെ ഭീകരപ്രവർത്തനം, ഗൂഢാലോചന, 143 ആയുധം കൈവശം വെച്ചതിനു, ഒളിവിൽ പോയത്, കാറിന് നാശം വരുത്തിയത്, പ്രൊഫസർ ആയുധം ഉപയോഗിച്ച് ആക്രമിക്കുക, വധശ്രമം അടക്കം വിവിധ വകുപ്പുകൾ തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു. നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയ്യൂബ് എന്നിവർ പ്രതികളെ ഒളിപ്പിച്ചു, തെളിവ് മറച്ചു വെച്ചു എന്നീ കുറ്റങ്ങൾ ചെയ്തു. മറ്റ് കുറ്റങ്ങൾ ഇല്ല. അസീസ്, സുബൈർ, മുഹമ്മദ്‌ റാഫി, ഷഫീക്ക്, മൻസൂർ എന്നിവരെ വെറുതെ വിട്ടു.