09 May 2024 Thursday

പെണ്‍കുട്ടിയെ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ചു; പോക്‌സോ കേസില്‍ മുന്‍ വികാരി അറസ്റ്റില്‍

ckmnews

പെണ്‍കുട്ടിയെ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ചു; പോക്‌സോ കേസില്‍ മുന്‍ വികാരി അറസ്റ്റില്‍


വെള്ളറട: കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ 14-കാരിയെ മൊബൈലിലുള്ള അശ്ലീല വീഡിയോ കാണിച്ച മുൻ വികാരി അറസ്റ്റിൽ. അഞ്ചുമരങ്കാല നാടാരുകോണം ബഥേൽ ഹൗസിൽ ദേവരാജ് (71) ആണ് അറസ്റ്റിലായത്. ഇയാൾ കണ്ടൻതിട്ടയിലെ പള്ളിയിലെ മുൻ വികാരിയാണ്.ഇപ്പോൾ വീടിനോടു ചേർന്ന് കട നടത്തിവരുകയാണ്. ഇതിനിടയിലാണ് കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ പെൺകുട്ടിക്ക് മൊബൈൽഫോണിലെ അശ്ലീല ചിത്രങ്ങൽ കാണിച്ചത്.


പിന്നീട് പെൺകുട്ടി വീട്ടിൽച്ചെന്ന് വിവരം പറഞ്ഞതിനെത്തുടർന്നുള്ള ബന്ധുക്കളുടെ പരാതിയിൽ വെള്ളറട പോലീസ് കേസെടുക്കുകയായിരുന്നു. 2017-ൽ മറ്റൊരു പോക്സോ കേസിൽ ഇയാൾ അറസ്റ്റിലായിട്ടുണ്ട്.