09 May 2024 Thursday

മധ്യകേരളത്തിലും വടക്കന്‍ജില്ലകളിലും മഴ ശക്തമാവും:അഞ്ച് ദിവസം മഴ തുടരും

ckmnews


തിരുവനന്തപുരം:മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ഇന്നു മുതല്‍ മഴ ശക്തമായേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.


ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും ബുധനാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച മുതല്‍ 14വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് മേഖലയില്‍ മത്സ്യബന്ധത്തിന് പോകാന്‍ പാടില്ല. കേരളതീരത്ത് ഇന്ന് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ട്.