09 May 2024 Thursday

ഭാരതപ്പുഴയിൽ ഒഴുക്കിൽ പെട്ട നേപ്പാൾ സ്വദേശിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ckmnews

ഭാരതപ്പുഴയിൽ ഒഴുക്കിൽ പെട്ട നേപ്പാൾ സ്വദേശിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി


ഒറ്റപ്പാലം:നേപ്പാൾ സ്വദേശിയായ യുവതിയെ ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.പഞ്ചംഗ് ജില്ലക്കാരിയായ സുനാദേവി ജാഗ്രി (35) ആണു മരിച്ചത്.മായന്നൂരിനു സമീപം ഭാരതപ്പുഴയും കൈവഴിയായ ഗായത്രിപ്പുഴയും സംഗമിക്കുന്ന ഭാഗത്തെ കടവിൽ തുണികൾ അലക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് ഇവരെ കാണാതായിരുന്നു.മൃതദേഹം ഒഴുകിവരുന്നതു കണ്ടു നാട്ടുകാരാണു കരയ്ക്കു കയറ്റിയത്. ഭർത്താവ് ലോകേന്ദ്ര ബഹദൂർ ജാഗ്രിക്കൊപ്പം മായന്നൂരിലെ ഫാമിൽ ജോലിക്കെത്തിയതായിരുന്നു യുവതി