09 May 2024 Thursday

വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവം; സ്ഥലം ഉടമ കീഴടങ്ങി

ckmnews


പാലക്കാട് വല്ലപ്പുഴയിൽ പന്നികളെ തുരത്താൻ കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുതി  വേലിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചതിൽ സ്ഥലത്തിന്റെ ഉടമ കീഴടങ്ങി. മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിന് പിന്നാലെയാണ് വല്ലപ്പുഴ സ്വദേശി മൂസ പട്ടാമ്പി പൊലീസിൽ കീഴടങ്ങിയത്. ചെറുകോട് ചോലയിൽ ശ്രീകുമാറാണ് കഴിഞ്ഞ ദിവസം ഷോക്കേറ്റ്  മരിച്ചത്. വല്ലപ്പുഴ ഓവുങ്ങൽ തോട് പാടത്ത് വെളളിയാഴ്ച രാവിലെയാണ് ശ്രീകുമാറിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്