08 May 2024 Wednesday

ഇടുക്കിയിൽ പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ 2 യുവാക്കൾക്ക് ദാരുണാന്ത്യം

ckmnews

ഇടുക്കിയിൽ പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ 2 യുവാക്കൾക്ക് ദാരുണാന്ത്യം


 ഇടുക്കി വണ്ടൻമേട് ചേറ്റുകുഴിയിലെ പാറക്കുളത്തിൽ രണ്ടുപേർ മുങ്ങിമരിച്ചു. മംഗലംപടി സ്വദേശികളായ രഞ്ജിത്ത്,പ്രദീപ് എന്നിവരാണു മരിച്ചത്.പാറമടക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടമുണ്ടായതായാണു വിവരം.കട്ടപ്പനയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേ‍ർന്നു നടത്തിയ തിരച്ചിലിൽ വൈകിട്ട് 6.15നു മൃതദേഹം കണ്ടെത്തി.