09 May 2024 Thursday

സംസ്ഥാനത്ത് മഴക്ക് ശമനം:തീരദേശ മേഖലയിലുള്ളവർ ജാഗ്രത തുടരണം

ckmnews

സംസ്ഥാനത്ത് മഴക്ക് ശമനം:തീരദേശ മേഖലയിലുള്ളവർ ജാഗ്രത തുടരണം


തിരുവനന്തപുരം:ഒരിടവേളയ്‌ക്ക് ശേഷം ഇന്ന് സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല. ദിവസങ്ങൾ നീണ്ട ദുരിതപ്പെയ്‌ത്തിന് ശേഷമാണ് സംസ്ഥാനത്ത് മഴയ്‌ക്ക് ശമനമുണ്ടായിരിക്കുന്നത്.അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നും തീരപ്രദേശ മേഖലകളിലുള്ളവർ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. കൂടാതെ തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.