09 May 2024 Thursday

മഴയില്‍ കൃഷിനാശം 96 കോടി; ഓണവിപണിയെ ബാധിച്ചേക്കും; മന്ത്രി

ckmnews


 കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് ഇതുവരെ 96 കോടി രൂപയുടെ കൃഷിനാശമുണ്ടായതായാണ് പ്രഥമിക നിഗമനമെന്ന് മന്ത്രി പി. പ്രസാദ്. ആലപ്പുഴയില്‍ മാത്രം 45 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി. ഓണവിപണിയെ ഇത് ബാധിച്ചേക്കാമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. നെല്ല്, വാഴ തുടങ്ങിയവയുടെ നഷ്ടം സംബന്ധിച്ച് പിന്നീട് കൃത്യമായ കണക്കുകള്‍ പ്രസിദ്ധീകരിക്കും.