09 May 2024 Thursday

വന്‍ പദ്ധതികളുടെ സൂക്ഷ്മ പരിശോധനയ്ക്ക് കമ്മീഷന്‍ വേണം; സീറോ അഴിമതി സത്യവാങ്മൂലം സമര്‍പ്പിച്ച് രമേശ് ചെന്നിത്തല

ckmnews


അഴിമതി ഇല്ലാതാക്കാന്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് രമേശ് ചെന്നിത്തല. സീറോ അഴിമതി സത്യവാങ്മൂലം രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. വലിയ മുതല്‍മുടക്കുള്ള പദ്ധതികളുടെ സൂക്ഷ്മ പരിശോധനയ്ക്കായി കമ്മീഷനെ നിയോഗിക്കണം എന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് രമേശ് ചെന്നിത്തല മുന്നോട്ടുവയ്ക്കുന്നത്.ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതിയായിരിക്കണം ഈ കമ്മീഷനെ തെരഞ്ഞെടുക്കേണ്ടത് എന്നാണ് രമേശ് ചെന്നിത്തല വിശദീകരിക്കുന്നത്. കമ്മീഷന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ആളുകളുടെ പേരുകള്‍ പൊതു മധ്യത്തില്‍ ലഭ്യമാക്കണം. കമ്മീഷനെ തെരഞ്ഞെടുക്കുമ്പോള്‍ പൊതുജനത്തിന്റെ അഭിപ്രായം കൂടി തേടണം. സ്റ്റേറ്റ് വിജിലന്‍സ് കമ്മീഷന്റെ അനുമതിയോടെ മാത്രമേ കരാറുകാരെ തീരുമാനിക്കാവൂ. പദ്ധതി തുക ഓഡിറ്റ് ചെയ്യാന്‍ പ്രത്യേക സംവിധാനം വേണം. എ ഐ ക്യാമറയുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയിലാണ് സീറോ അഴിമതി സത്യവാങ്മൂലം സമര്‍പ്പിച്ചത്.