27 April 2024 Saturday

ഇരുചക്ര വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റ് മുതല്‍ സാരിഗാഡ് വരെ ഫ്രീയാണ്; ഇല്ലെങ്കില്‍ ആര്‍.ടി.ഒ ഇടപെടും

ckmnews



പുതിയ ഇരുചക്രവാഹനം വാങ്ങുന്നവര്‍ക്ക് ഹെല്‍മെറ്റ്, നമ്പര്‍ പ്ലേറ്റ്, സാരി ഗാര്‍ഡ്, റിയര്‍വ്യൂ മിറര്‍, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി എന്നിവ വാഹന ഡീലര്‍ സൗജന്യമായി നല്‍കണമെന്നാണ് ചട്ടമെന്ന അറിയിപ്പുമായി പോലീസ്. കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ഈ അറിയിപ്പ് പോസ്റ്റുചെയ്തിട്ടുള്ളത്. 


കേന്ദ്ര മോട്ടോര്‍വാഹന ചട്ടപ്രകാരം 2016 ഏപ്രില്‍ ഒന്നുമുതല്‍ കേരളത്തില്‍ വില്‍ക്കുന്ന ഇരുചക്ര വാഹനങ്ങളോടൊപ്പം നിര്‍മാതാക്കള്‍ ഹെല്‍മെറ്റും സൗജന്യമായി നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം വാഹനം രജിസ്റ്റര്‍ചെയ്തു നല്‍കിയാല്‍ മതിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് അനുസരിക്കാത്ത വാഹന ഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റ് റദ്ദുചെയ്യാന്‍ നടപടി സ്വീകരിക്കും. കൂടാതെ നമ്പര്‍ പ്ലേറ്റ്, സാരി ഗാര്‍ഡ്, റിയര്‍വ്യൂ മിറര്‍, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി എന്നിവ വാഹനത്തോടൊപ്പം സൗജന്യമായി നല്‍കണം. ഇത് പാലിക്കാത്ത ഡീലര്‍മാര്‍ക്കെതിരേ ആര്‍.ടി.ഒ.ക്കു പരാതി നല്‍കാവുന്നതാണെന്നും അറിയിപ്പിലുണ്ട്.