09 May 2024 Thursday

ചാറ്റുകള്‍ എളുപ്പം പുതിയ ഫോണിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം; ക്യൂആര്‍ കോഡ് സപ്പോര്‍ട്ട് ഫീച്ചറുമായി വാട്‌സ്‌ആപ്പ്

ckmnews

പഴയ ഫോണില്‍ നിന്ന് പുതിയ ഫോണിലേക്ക് ചാറ്റുകള്‍ എളുപ്പം കൈമാറുന്നതിനുള്ള സംവിധാനവുമായി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ്.ക്യൂആര്‍ കോഡ് സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ചാറ്റുകള്‍ കൈമാറുന്നതിനുള്ള സംവിധാനമാണ് അവതരിപ്പിച്ചത്. വാട്‌സ്‌ആപ്പിന്റെ മാതൃ കമ്ബനിയായ മെറ്റയുടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. സ്വകാര്യത സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം അറിയിച്ചു.


നിലവില്‍ ക്ലൗഡ് സ്‌റ്റോറേജിനെ അടിസ്ഥാനമാക്കി ചാറ്റുകള്‍ കൈമാറാനുള്ള സംവിധാനമാണുള്ളത്. ഇതില്‍ നിന്ന് വ്യത്യസ്തമായി എളുപ്പത്തില്‍ ചാറ്റുകള്‍ കൈമാറാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.