09 May 2024 Thursday

കാഞ്ഞങ്ങാട് സ്കൂൾ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ckmnews

കാഞ്ഞങ്ങാട് സ്കൂൾ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


കാഞ്ഞങ്ങാട് :സ്കൂൾ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആവിക്കര ഗാർഡർ വളപ്പിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഉത്തർപ്രദേശ് രാംപൂർ സ്വദേശികളായ ഹയാജ് അലി - ഹീന ദമ്പതികളുടെ മകൾ റാഹിമീൻ (13) ആണ് മരിച്ചത്. വീട്ടുകാരോട് പിണങ്ങിയ കുട്ടി മുറിക്ക് അകത്ത് കയറി വാതിൽ അടയ്ക്കുകയായിരുന്നു. വീട്ടുകാർ വാതിലിൽ മുട്ടി വിളിച്ചെങ്കിലും കുട്ടി വാതിൽ തുറന്നില്ല.


ഏറെ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് പിതാവ് വാതിൽ ചവിട്ടി പൊളിക്കുകയായിരുന്നു. തുണി ഉണക്കാൻ മുറിക്ക് അകത്ത് കെട്ടിയിരുന്ന പ്ലാസ്റ്റിക് കയറിൽ ഷാൾ കെട്ടി അതിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. വർഷങ്ങളായി ഗാർഡർ വളപ്പിൽ താമസിച്ച് ജോലി ചെയ്തു വരികയാണ് കുടുംബം. സഹോദരങ്ങൾ: മറിയ, സോയ, ഹഷ്റ, ഹസൻ, ഹുസൈൻ.