09 May 2024 Thursday

പെരുന്നാൾ ആഘോഷത്തിന് മുത്തച്ഛന്‍റെ വീട്ടിലെത്തിയ സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു

ckmnews


കാസർഗോഡ് പെരുന്നാൾ ആഘോഷത്തിന് മുത്തച്ഛന്‍റെ വീട്ടിലെത്തിയ സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു. മൊഗ്രാൽ കൊപ്പളത്ത് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മഞ്ചേശ്വരത്തെ അബ്ദുൾ ഖാദർ നസീമ ദമ്പതികളുടെ മക്കളായ നവാസ് റഹ്‌മാൻ (22), നാദിൽ (17) എന്നിവരാണ് മരിച്ചത്.വിവരം അറിഞ്ഞു കുമ്പള പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് മൃതദേഹം കുളത്തില്‍ നിന്ന് പുറത്തെടുത്തത്. മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.