09 May 2024 Thursday

കാലവർഷം അതിശക്തമാകുന്നു;ഞായറാഴ്ച മുതൽ കനത്ത മഴ; ഓറ‍ഞ്ച് അലേർട്ടും യെല്ലോ അലേർട്ടും

ckmnews

കാലവർഷം അതിശക്തമാകുന്നു;ഞായറാഴ്ച മുതൽ കനത്ത മഴ; ഓറ‍ഞ്ച് അലേർട്ടും യെല്ലോ അലേർട്ടും


തിരുവനന്തപുരം:സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. ഞായറാഴ്ച മുതൽ തുടർച്ചയായ ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ വിവിധ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേർട്ട് ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്. നാലാം തിയതി എറണാകുളം ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ കാസർഗോഡ് ജില്ലകളിലും മൂന്നാം തിയതി കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് ഓറഞ്ച് അലേർട്ട്.


അടുത്ത 3 മണിക്കൂറിൽ 4 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി,എറണാകുളം, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.


അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം നോക്കാം:


ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ:


03-07-2023: കണ്ണൂർ, കാസർഗോഡ്

04-07-2023: എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ്, ഇടുക്കി

എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് കാലാവസ്ഥവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതി ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കും എന്നതാണ് അതി ശക്തമായ

മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.