09 May 2024 Thursday

മാധ്യമ പ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം; PDP നേതാവ് നിസാര്‍ കസ്റ്റഡിയില്‍

ckmnews


കൊച്ചി: മാധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച പി.ഡി.പി. സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തർ പോലീസ് കസ്റ്റഡിയിൽ. ഇയാളുടെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവ കടവന്ത്ര പോലീസ് കസ്റ്റഡിയിലെടുത്തു.


വാർത്തയുടെ ആവശ്യവുമായി ബന്ധപ്പെട്ട് ഇയാളുമായി മാധ്യമപ്രവർത്തക ഫോണിൽ സംസാരിച്ചിരുന്നു. തുടർന്ന് ഫോൺവഴിയുള്ള ചില അശ്ലീല സന്ദേശങ്ങൾ മാധ്യമപ്രവർത്തകയ്ക്ക് അയച്ചു. ഈ സന്ദേശങ്ങൾ കാണിച്ച് പോലീസ് കമ്മിഷണർക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കടവന്ത്ര പോലീസ് നിസാർ മേത്തറിനെ ചോദ്യംചെയ്യലിന് വിളിപ്പിക്കുകയായിരുന്നു.


ചോദ്യം ചെയ്യലിനു പിന്നാലെ നിസാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.