09 May 2024 Thursday

പ്രണയം നടിച്ച് പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 27 വർഷം കഠിന തടവ്

ckmnews



പട്ടാമ്പി:പ്രണയം നടിച്ച് പതിനാറുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ  കേസിൽ യുവാവിന്  27 വർഷം കഠിന തടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും. പാലക്കാട് തെങ്കര സ്വദേശി വിപിന്‍ (23) നെയാണ്

പട്ടാമ്പി പോക്സോ കോടതി ശിക്ഷ വിധിച്ചത്. യുവാവിന് 27 വര്‍ഷം കഠിന തടവും ഒരു ലക്ഷത്തി പതിനായിരം രൂപയുമാണ് പിഴ . പിഴത്തുക അതിജീവതയ്ക്ക് നാല്‍കാനും കോടതി നിര്‍ദേശിച്ചു.


പെൺകുട്ടിയോട് പ്രണയം നടിച്ച് ബന്ധം സ്ഥാപിച്ചതിന് ശേഷം ഓട്ടോറിക്ഷയിൽ കൊണ്ടുപോയി  ലൈംഗികാതിക്രമം നടത്തുകയായിരുന്നു.


മണ്ണാർക്കാട് പൊലീസ് സബ് ഇൻസ്‌പെക്ടർ സുരേഷ് ബാബു, അജിത്കുമാർ എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്ത് അനേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയകുമാർ ഹാജരായി.