09 May 2024 Thursday

അയ്യങ്കാളിയെ അപമാനിച്ച് സോഷ്യല്‍മീഡിയ പോസ്റ്റ്; കേസെടുത്ത് പൊലീസ്

ckmnews


തിരുവനന്തപുരം: നവോത്ഥാന നായകന്‍ മഹാത്മാ അയ്യങ്കാളിയെ സോഷ്യല്‍മീഡിയയില്‍ അപമാനിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. എസ്‌സി, എസ്ടി കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി സെക്രട്ടറി വിനോജ് വേലുക്കുട്ടിയാണ് കമ്മീഷന് പരാതി നല്‍കിയത്. പരാതിയില്‍ കേസെടുത്ത് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. സിറ്റി കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. നടപടിയെടുക്കാന്‍ മന്ത്രി കെ രാധാകൃഷ്ണനും നിര്‍ദേശം നല്‍കി.

അയ്യങ്കാളിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പേജിനെതിരെ കുന്ദമംഗലം മുന്‍ എംഎല്‍എ യുസി രാമനും പരാതി നല്‍കിയിരുന്നു. തൃശൂര്‍ പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുമെന്ന് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയതായി യുസി രാമന്‍ പറഞ്ഞു