09 May 2024 Thursday

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോക്ടർ എംഎ കുട്ടപ്പൻ അന്തരിച്ചു;സംസ്കാരം വൈകിട്ട് നാലിന്

ckmnews

മുൻ മന്ത്രിയും കോൺഗ്രസ്  നേതാവുമായ ഡോക്ടർ എംഎ കുട്ടപ്പൻ അന്തരിച്ചു;സംസ്കാരം വൈകിട്ട് നാലിന്


കൊച്ചി: മുൻമന്ത്രി ഡോ. എംഎ കുട്ടപ്പൻ അന്തരിച്ചു. 75 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 2013ൽ പക്ഷാഘാതം വന്നതിനെ തുടർന്ന് ചികിത്സയിൽ തുടരുകയായിരുന്നു. 2001ലെ ആന്റണി മന്ത്രിസഭയിൽ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ആയിരുന്നു ഡോ. എംഎ കുട്ടപ്പൻ.