09 May 2024 Thursday

കഞ്ചിക്കോട് സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരുക്ക്

ckmnews

കഞ്ചിക്കോട് സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരുക്ക്


പാലക്കാട്∙ കഞ്ചിക്കോട് സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി. ഒരാൾ മരിച്ചു. എക്സ്കവേറ്റർ ഓപ്പറേറ്റർ പത്തനംതിട്ട സ്വദേശി അരവിന്ദൻ (22) ആണ് മരിച്ചത്. ‌ഓമല്ലൂർ രാമവിലാസം പ്രദീഷിന്റെയും രാജശ്രീയുടെയും മകനാണ്. വാഹനത്തിനുള്ളിൽ കുടുങ്ങി കത്തി കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.


മൂന്ന് അതിഥി തൊഴിലാളികൾക്ക് പരുക്കേറ്റു. രാവിലെ ആറു മണിയോടെയാണ് സംഭവം. കുടുങ്ങിക്കിടക്കുന്നയാളെ രക്ഷപ്പെടുത്താൻ ശ്രമം നടക്കുകയാണ്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫർണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.