09 May 2024 Thursday

ബിപോർജോയ് ശക്തി കുറഞ്ഞു; കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടി മഴക്ക് സാധ്യത

ckmnews


തിരുവനന്തപുരം: ബിപോർജോയ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. കിഴക്കൻ രാജസ്ഥാന് മുകളിൽ തീവ്ര ന്യൂന മർദ്ദമായി (Depression) ബിപോർജോയ് മാറി. ഇതോടെ അറബിക്കടലിൽ ദക്ഷിണേന്ത്യയാകെ കാലവർഷം ശക്തിപ്പെടുമെന്ന സൂചനയാണ് വരുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു. ഇന്ന് (ജൂൺ 19) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിനിടെ ഉത്തർപ്രദേശിൽ ഉഷ്ണതരംഗം നേരിടുന്നതിനിടെ ഗാസിയാബാദിൽ മഴ പെയ്തത് ആശ്വാസമായി. രാജസ്ഥാന്‍റെ കിഴക്കൻ മേഖലയില്‍ ഇന്ന് കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. മണിക്കൂറിൽ 40 കി.മീ വേഗതയില്‍ കാറ്റും വീശും. മധ്യപ്രദേശിലെ പടിഞ്ഞാറൻ മേഖലകയില്‍ ഇന്നും നാളെയും കനത്ത മഴക്കും കാറ്റിനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പശ്ചി ബംഗാളിന്റെ ഹിമാലയൻ മേഖലയിലും സിക്കിമിലും അടുത്ത അഞ്ച് ദിവസം അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഈ മേഖലയിൽ അതി തീവ്ര മഴയ്ക്കും സാധ്യതയുണ്ട്. അസമിലും മേഘാലയിലും ഇന്നും നാളെയും അതി തീവ്ര മഴ ലഭിക്കും. ഉത്തർപ്രദേശിലും ഹിമാചലിലും ഉത്തരാഖണ്ഡിലും വരും ദിവസങ്ങളിൽ മിതമായ മഴ ലഭിക്കും.