09 May 2024 Thursday

മാനസിക വെല്ലുവിളിയുള്ള പെൺകുട്ടിയെ 5 വർഷത്തോളം പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

ckmnews

മാനസിക വെല്ലുവിളിയുള്ള പെൺകുട്ടിയെ 5 വർഷത്തോളം പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ


കോഴിക്കോട് ∙ മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയയാളെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കോത്ത് കാവിലുമ്മാരം വേറക്കുന്നുമ്മല്‍ അബ്ദുൽ ലത്തീഫ് ആണ് പിടിയിലായത്. അഞ്ചു വര്‍ഷമായി ഇയാള്‍ പീഡിപ്പിക്കുന്നുണ്ടെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.


പെണ്‍കുട്ടിയെ പതിനാറാം വയസ്സ് മുതല്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിലാണ് അബ്ദുൽ ലത്തീഫിനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. 2018 മുതല്‍ ഇയാള്‍  പീഡിപ്പിക്കുന്നുണ്ടെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.



പോക്‌സോയ്ക്കു പുറമേ ഭിന്നശേഷി ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.