09 May 2024 Thursday

പൊൻമുടിയിൽ വിനോദ സഞ്ചാരികളുടെ കാർ കൊക്കയിലേക്കു മറിഞ്ഞു;നാലു പേർക്ക് പരിക്ക്

ckmnews

പൊൻമുടിയിൽ വിനോദ സഞ്ചാരികളുടെ കാർ കൊക്കയിലേക്കു മറിഞ്ഞു;നാലു പേർക്ക് പരിക്ക്


തിരുവനന്തപുരം:വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ കാർ കൊക്കയിലേക്കു മറിഞ്ഞ് അപകടം. 22–ാം വളവിൽ ഫോറസ്റ്റ് ഓഫിസിനു സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ട കാറിൽ ഡ്രൈവർ ഉൾപ്പെടെ നാലു പേരാണ് ഉണ്ടായിരുന്നത്. ഇവർക്കു പരുക്കേറ്റു.


കൊല്ലം പുനലൂർ സ്വദേശികളാണ് അപകടത്തിൽപെട്ടത്. ഇവർ പൊൻമുടിയിൽ പോയി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ടവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.