09 May 2024 Thursday

ലണ്ടനിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; കൂടെ താമസിക്കുന്ന മലയാളി അറസ്റ്റിൽ

ckmnews

ലണ്ടനിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; കൂടെ താമസിക്കുന്ന മലയാളി അറസ്റ്റിൽ


ലണ്ടൻ: ലണ്ടനില്‍ ഒരുമിച്ച് താമസിക്കുന്ന മലയാളി സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിന് പിന്നാലെ ഒരാള്‍ കുത്തേറ്റു മരിച്ചു. കൊച്ചി പനമ്പള്ളി നഗര്‍ സ്വദേശി അരവിന്ദ് ശശികുമാർ (37) ആണ് മരിച്ചത്. സംഭവത്തില്‍ കൂടെത്താമസിക്കുന്ന 20 വയസ്സുള്ള മലയാളി സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിലെ കോള്‍മാന്‍ വേ ജംഗ്ഷന് സമീപമുള്ള ഫ്ലാറ്റിലാണ് സംഭവം