09 May 2024 Thursday

പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ckmnews


തിരുവനന്തപുരം: ഒന്നാംവർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇതോടൊപ്പം വി.എച്ച്.എസ്.സി ഒന്നാംവര്‍ഷ പരീക്ഷാ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 11 മണിയോടെയാണ് പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാർഥികൾക്ക് Keralaresults.nic,in , dhsekerala.gov.in തുടങ്ങിയെ വെബ്സൈറ്റുകളിലൂടെ ഫലം അറിയാൻ കഴിയും.

2023 മാർച്ച് 10 മുതൽ 30 വരെയായിരുന്നു ഈ വർഷം പ്ലസ് വൺ പരീക്ഷ നടന്നത്. വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്ന് ഫലം അറിയുന്നതിനൊപ്പം മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യാനും കഴിയും.

അതേസമയം ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റിൽ ഇന്നുകൂടി തിരുത്തൽ വരുത്താം. ഇന്നു വൈകീട്ട് അഞ്ചു മണി വരെയാണ് ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാനും തിരുത്തൽ വരുത്താനുമുള്ള സമയപരിധി.


ഏകജാലക പോർട്ടലായwww.admission.dge.kerala.gov.inൽ ലോഗിൻ ചെയ്ത് ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് പരിശോധിക്കാനും തിരുത്തൽ വരുത്താനുമുള്ള സഹായം സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലെയും ഹെൽപ്പ്‌ ഡെസ്കുകളിലൂടെ ലഭിക്കും.