09 May 2024 Thursday

ചേർത്തലയിൽ ഓട്ടോ മറിഞ്ഞ് അപകടം;ഡ്രൈവർ മരിച്ചു

ckmnews

ചേർത്തലയിൽ ഓട്ടോ മറിഞ്ഞ് അപകടം;ഡ്രൈവർ മരിച്ചു


ചേർത്തല ∙ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർ മരിച്ചു. വാരനാട് കാർത്തികാലയം കാർത്തികേയൻ (63) ആണ് മരിച്ചത്. രാവിലെ 10.30ന് ചെങ്ങണ്ട വാരനാട് റോഡിൽ എൻഎസ്എസ് ആയുർവേദ ആശുപത്രിക്ക് മുൻപിലായിരുന്നു അപകടം. ഓട്ടോയിൽ യാത്ര ചെയ്ത സ്ത്രീ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.മറിഞ്ഞ ഓട്ടോയുടെ അടിയിൽപ്പെട്ട് കാർത്തികേയന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.പ്രദേശവാസികൾ ഓട്ടോ ഉയർത്തി കാർത്തികേയനെ പുറത്തെടുത്ത് ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ശോഭിനി. മക്കൾ: കനീഷ്, കവിത.