09 May 2024 Thursday

കാലവര്‍ഷം ഇന്നെത്തിയേക്കും, പരക്കെ മഴ മുന്നറിയിപ്പ്; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട്

ckmnews

കാലവര്‍ഷം ഇന്നെത്തിയേക്കും, പരക്കെ മഴ മുന്നറിയിപ്പ്; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട്


തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച പരക്കെ മഴ ലഭിക്കും. ഇന്നു നാളെയും  പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു.  


ഇന്നു കാലവര്‍ഷം എത്തിച്ചേരാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. തിങ്കളാഴ്ചയോടെ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപമെടുക്കും. 48 മണിക്കൂറില്‍ അതു ന്യൂനമര്‍ദം ആകാന്‍ സാധ്യതയുണ്ട്.



കടല്‍ പ്രക്ഷുബ്ധമാണ്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും 1.2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കടലേറ്റത്തിന് സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്തുള്ളവരും പ്രത്യേക ജാഗ്രത പുലർത്തണം