09 May 2024 Thursday

സ്വകാര്യ ഫാക്ടറിയിലെ നിർമ്മാണത്തിനിടയിൽ മൺതിട്ട ഇടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചു

ckmnews


കോട്ടയം ഈരാറ്റുപേട്ടയില്‍ സ്വകാര്യ ഫാക്ടറിയിലെ നിർമ്മാണത്തിനിടയിൽ മൺതിട്ട ഇടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി രത്തൻ (38) ആണ് മരിച്ചത്. ഈരാറ്റുപേട്ട അജ്മി ഫുഡ്സിലായിരുന്നു അപകടം. വലിയ മൺ തിട്ടയുടെ അടിയിൽ കോൺക്രീറ്റ് ചെയ്തുകൊണ്ടിരുന്നപ്പോൾ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും ചേര്‍ന്ന് വളരെ ശ്രമകരമായായാണ് മൃതദേഹം പുറത്തെടുത്തത്.