09 May 2024 Thursday

സിനിമ ഷൂട്ടിങ്ങിനിടെ 11കാരിക്ക് നേരെ ലൈംഗികാതിക്രമം; 51കാരൻ അറസ്റ്റിൽ

ckmnews


കോട്ടയം: സിനിമ ഷൂട്ടിങ്ങിനിടെ 11കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 51കാരൻ അറസ്റ്റിൽ. കങ്ങഴ സ്വദേശി റെജി എംകെയെയാണ് ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്‌തത്. : സിനിമ ഷൂട്ടിങ്ങിനായെത്തിയ പെൺകുട്ടിയെയാണ് ഇയാള്‍ അക്രമിച്ചത്. സിനിമയിൽ ജൂനിയർ ആർട്ടസ്റ്റുകളെ എത്തിക്കുന്ന ജോലിയാണ് ഇയാളൂടെത്.കാഞ്ഞിരപ്പള്ളി, തിടനാട് മേഖലയിലായി ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് എത്തിയതായിരുന്നു പെൺകുട്ടി. ഇതിനിടയിലാണ് പെണ്‍കുട്ടിക്കുനേരെ ഇത്തരത്തിലൊരു അതിക്രമം ഉണ്ടായത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.