09 May 2024 Thursday

കോഴിക്കോട് കൊമ്മേരിയില്‍ 45 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് 5 പേര്‍ അറസ്റ്റില്‍

ckmnews

കോഴിക്കോട് കൊമ്മേരിയില്‍ 45 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം  


കൊലപാതകമെന്ന് പോലീസ് 5 പേര്‍ അറസ്റ്റില്‍


കോഴിക്കോട് കൊമ്മേരിയില്‍ മരിച്ച നിലയില്‍ കണ്ട 45 കാരന്‍റേത് കൊലപാതകമെന്ന് സ്ഥിരീകരണം. കേസില്‍ അയല്‍വാസികളായ അഞ്ച് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. കുറ്റം സമ്മതിച്ച പ്രതികളെ കോടതിയില്‍ ഹാജരാക്കും



45 കാരനായ കിരണ്‍കുമാറിനെ ഞായറാഴ്ച്ച രാവിലെയാണ് വീടിന് സമീപം മരിച്ച നിലയില്‍ കണ്ടത്. പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. കൊമ്മേരി സ്വദേശികളായ സതീശന്‍, ജിനീഷ്, ഉമേഷ്, സൂരജ്, മനോജ് എന്നിവരാണ് പിടിയിലായത്. കൊലപാതകത്തെകുറിച്ച് പൊലിസ് പറയുന്നതിങ്ങനെ. ഒട്ടേറെ പോക്സോകേസുകളിലും മോഷണകേസുകളിലും പ്രതിയായ കിരണ്‍കുമാര്‍ ശനിയാഴ്ച്ച രാത്രി മദ്യപിച്ച് റോഡരികില്‍ കിടക്കുന്നതിനിടെയാണ് അയല്‍വാസിയായ സതീഷ് അതുവഴി വന്നതും ഇരുവരും തമ്മില്‍ തര്‍ക്കമായതും. 


തര്‍ക്കം മൂര്‍ച്ഛിച്ചതോടെ സതീഷ് സുഹൃത്തുക്കളെ വിളിച്ചുവരുത്തി കിരണ്‍കുമാറിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ കിരണ്‍കുമാറിന്‍റെ വാരിയെല്ലുകളും തുടയെല്ലുകളും പൊട്ടി. തലയ്ക്കും ഗുരുതരമായി പരുക്കേറ്റു. മരണം ഏതാണ്ട് ഉറപ്പിച്ച ശേഷമാണ് പ്രതികള്‍ സ്ഥലത്ത് നിന്ന് മടങ്ങിയത്. പ്രതികളെ കോഴിക്കോട് ജില്ലാ കോടതിയില്‍ ഹാജരാക്കും.