08 May 2024 Wednesday

രാജ്യത്തിൻ്റെ സാംസ്കാരിക വൈവിധ്യം മഹത്തരം: ഇ.ടി മുഹമ്മദ് ബഷീർ എം. പി

ckmnews


മലപ്പുറം:രാജ്യത്തിൻ്റെ പാരമ്പര്യവും സാംസ്കാരിക വൈവിധ്യവുo മഹത്തരമാന്നെന്നും വരും തലമുറകൾക്ക് അതു അനുഭവയോഗ്യമാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ഇ ടി മുഹമ്മദ് ബഷീർ എം. പി അഭിപ്രയപെട്ടൂ.

ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയവും മലപ്പുറം ജില്ലാ നെഹ്റു യുവകേന്ദ്രയും ചേർന്ന് പി.എസ്.എം.ഒ കോളേജിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച 'യുവ ഉത്സവ് 2023' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഇന്ത്യ@2047 -വികസിത രാജ്യം എന്ന ലക്ഷ്യത്തിലേക്ക് " എന്ന പ്രമേയത്തിൽ നടന്ന പരിപാടിയില്‍ പ്രസംഗം, മൊബൈൽ ഫോട്ടോഗ്രാഫി, കവിതാ രചന, പെയിന്റിങ്, നാടോടി നൃത്തം എന്നീ ഇനങ്ങളിൽ ഇരുനൂറോളം മത്സാരാർത്ഥികൾ മാറ്റുരച്ചു, നാടൻ പാട്ട്, കോൽക്കളി എന്നിവയുടെ പ്രദർശനവും നടന്നു.  ആരോഗ്യ വകുപ്പ്, കുടുംബശ്രീ മിഷൻ, വിമുക്തി മിഷൻ, സെൺട്രൽ ബ്യുറോ ഓഫ് കമ്മ്യൂണിക്കേഷൻ, ബ്ലഡ് ഡോണേഴ്സ് കേരള, ഫ്രണ്ട്സ് ഓഫ് നാച്വർ,  പ്രഭാതം ഹെൽത്ത് മിഷൻ, വീലീറ്റ് ഫുഡ്സ്,  എന്നിവരുടെ പ്രദർശന വിപണന സ്റ്റാളുകളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു പ്രദർശന സ്റ്റാളുകളുടെ  ഉദ്ഘാടനം   കെ.പി.എ മജീദ് എം.എൽ.എ നിർവഹിച്ചു.  നെഹ്റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടര്‍ എം അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.   ജില്ലാ യൂത്ത് ഓഫീസർ ഡി ഉണ്ണികൃഷ്ണൻ, ജില്ലാ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എം സ്മിതി, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസർ ജാഫർ കെ കക്കുത്ത്, ജില്ലാ മാസ് മീഡിയ ഓഫീസർ രാജു പി, പി.എസ്.എം.ഒ കോളേജ് പ്രിൻസിപ്പൾ, ഡോ. കെ അസീസ്,  അസ്മാബി എന്നിവർ സംസാരിച്ചു.