09 May 2024 Thursday

പ്രൈവറ്റ് ബസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം 2 രൂപയാക്കും

ckmnews

സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സെഷൻ നിരക്ക് കൂട്ടാൻ ഗതാഗത വകുപ്പില്‍ ധാരണയായതായി അറിയുന്നു.മിനിമം നിരക്ക് ഒരു രൂപയില്‍ നിന്നു രണ്ടു രൂപയാക്കും. തുടര്‍ന്നുള്ള ഫെയര്‍ സ്റ്റേജുകളില്‍ നിലവിലെ നിരക്ക് ഇരട്ടിയാക്കും. ജൂലായില്‍ നടപ്പാക്കുമെന്നാണ് സൂചന. നിരക്ക് വര്‍ദ്ധന സംബന്ധിച്ചുള്ള കമ്മിഷൻ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും അന്തിമ തീരുമാനം. മിനിമം 5 രൂപയാക്കണമെന്ന് നേരത്തെ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


എട്ടു വര്‍ഷമായി വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടിയിട്ടില്ല. ചില സ്വകാര്യബസുകളില്‍ മിനിമം രണ്ട് രൂപ ഈടാക്കുന്നതായി ആക്ഷേപമുണ്ട്.


നിരക്ക് അഞ്ചു രൂപയാക്കാൻ ബസ് ഉടമകള്‍ ജൂണ്‍ ഏഴു മുതല്‍ അനിശ്ചിതകാല സമരംപ്രഖ്യാപിച്ചെങ്കിലും ഒരു വിഭാഗം പിൻമാറി