09 May 2024 Thursday

വീണ്ടും താഴേക്ക്; സ്വർണവില കുറഞ്ഞു പവന് 44,440

ckmnews


സ്വർണാഭരണങ്ങൾ ഇഷ്‌ടപ്പെടുന്നവർക്കും മറ്റെല്ലാ ഉപഭോക്താക്കൾക്കും അത്യന്തം സന്തോഷം പകരുന്ന വാർത്തയാണിപ്പോൾ സ്വർണവിപണിയിൽ നിന്നും ഉയരുന്നത്. തുടർച്ചയായ ദിവസങ്ങളിൽ പൊന്നിന് വില കുറഞ്ഞിരിക്കുന്നു. രാജ്യമെമ്പാടും ഈ ട്രെൻഡ് അലയടിക്കുകയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവിൽപ്പന നടക്കുന്നത്

നേരിയ കുറവാണ് രേഖപ്പെടുത്തിയതെങ്കിലും ഇതൊരു ശുഭസൂചനയായേ കണക്കാക്കാൻ കഴിയൂ. പോയ ദിവസത്തേക്കാൾ ഇന്ന് ഒരുപവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. കഴിഞ്ഞ ദിവസം ഒരു പവന് 44,520 രൂപയായിരുന്നു നിരക്ക്.വിവാഹാവശ്യങ്ങൾക്ക് കേരളത്തിൽ സ്വർണത്തിന് എക്കാലത്തും ഡിമാൻഡ് ഏറെയാണ്. മെയ് മാസം 27ന് ഒരു പവൻ സ്വർണത്തിന് 44,440 രൂപയാണ് നിരക്ക്. സ്വർണം ഗ്രാമിന് 5555 രൂപ നൽകണം.സംസ്ഥാനത്ത് ഈ മാസം രേഖപ്പെടുത്തിയ സ്വർണവില (പവന്): മെയ് 1- 44,560, മെയ് 2- 44,560, മെയ് 3- 45200, മെയ് 4- 45600, മെയ് 5- 45,760 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്), മെയ് 6- 45,200, മെയ് 7- 45,200, മെയ് 8- 45,280, മെയ് 9- 45,360, മെയ് 10- 45,560, മെയ് 11- 45,560, മെയ് 12- 45,560, മെയ് 13- 45320.മെയ് 14- 45320, മെയ് 15- 45320, മെയ് 16- 45,400, മെയ് 17- 45,040, മെയ് 18- 44,880, മെയ് 19- 44,640, മെയ് 20- 45,040 രൂപ, മെയ് 21- 45,040 രൂപ, മെയ് 22- 45,040 രൂപ, മെയ് 23- 44,800 രൂപ, മെയ് 24- 45,000 രൂപ, മെയ് 25- 44,640 രൂപ, മെയ് 26- 44,520 രൂപ, മെയ് 27- 44,440 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)