09 May 2024 Thursday

സംസ്ഥാനത്തെ എല്ലാ പട്ടിക വർഗ ഊരുകളിലും ഡിജിറ്റൽ കണക്റ്റിവിറ്റി ലഭ്യമാക്കും; മന്ത്രി കെ രാധാകൃഷ്ണൻ

ckmnews


സംസ്ഥാനത്തെ എല്ലാ പട്ടിക വർഗ ഊരുകളിലും ഈ വർഷം തന്നെ ഡിജിറ്റൽ കണക്റ്റിവിറ്റി എത്തിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ബിഎസ്എൻഎൽ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. 1284 ഊരുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 1073 ഇടത്ത് കണക്റ്റിവിറ്റി എത്തിച്ചിട്ടുണ്ട്.ഇനി 211 കോളനികളിൽ കണക്റ്റിവിറ്റി എത്താനുണ്ടെങ്കിലും 161 ടവറുകൾ സ്ഥാപിച്ചാൽ എല്ലായിടത്തും സൗകര്യമെത്തിക്കാനാകുമെന്ന് BSNL അധികൃതർ വ്യക്തമാക്കി. ജൂൺ 15 നകം എല്ലാ ഊരുകൂട്ടങ്ങളും ചേർന്ന് ടവർ സ്ഥാപിക്കാനുള്ള സ്ഥലം ലഭ്യമാക്കാനും മന്ത്രി കെ രാധാകൃഷ്ണൻ നിർദേശിച്ചു.

വയനാട് ജില്ലയിൽ പ്രത്യേകമായി ആവിഷ്ക്കരിച്ച ഡിജിറ്റലി കണക്റ്റഡ് പദ്ധതി ജൂലൈ 15 ഓടെ പ്രാവർത്തികമാക്കാനും തീരുമാനമായി. ബിഎസ്എൻഎൽ കേരള സർക്കിൾ മൊബൈൽ നെറ്റ്‌വർക്ക് ജനറൽ മാനേജർ എസ് എൻ രമേശ് രാജ്, എ ജി എം രാജീവ് എൻ കെ , സി-ഡാക് അസോ ഡയറക്ടർ സുബോദ് പി എസ് തുടങ്ങിയവർ പങ്കെടുത്തു.