09 May 2024 Thursday

നിയമസഭാ മന്ദിര രജത ജൂബിലി; ഉപരാഷ്ട്രപതി ഇന്ന് ഉദ്ഘാടനം ചെയ്യും

ckmnews


കേരള നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് നിയമസഭയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ വെച്ചാണ് പരിപാടി. ജനുവരി 9 മുതല്‍ 15 വരെ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സുവനീര്‍ പ്രകാശനവും നിയമസഭാ മന്ദിര പരിസരത്തെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിക്കും. ഉച്ചയ്ക്ക് 2ന് നടക്കുന്ന നിയമസഭ മുന്‍ അംഗങ്ങളുടെ കൂട്ടായ്മയില്‍ മുന്‍ മുഖ്യമന്ത്രിമാരെയും മുന്‍ സ്പീക്കര്‍മാരെയും ആദരിക്കും.