09 May 2024 Thursday

യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരം; പ്രസം​ഗത്തിനിടെ എംകെ മുനീർ കുഴഞ്ഞ് വീണു

ckmnews


യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരത്തിനിടെ മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീർ എംഎൽഎ കുഴഞ്ഞ് വീണു. വേദിയിൽ സംസാരിച്ചുകൊണ്ട് നിൽക്കവെയാണ് എംഎൽഎ കുഴഞ്ഞു വീണത്. വേദിയിൽ ഉണ്ടായിരുന്ന നേതാക്കളും അണികളും ചേർന്നാണ് അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ച് കസേരയിൽ ഇരുത്തിയത്. 


പ്രസം​ഗം തുടങ്ങി അധികം സമയമാവുന്നതിന് മുമ്പ് തന്നെ എം.കെ മുനിർ കുഴഞ്ഞു വീഴുകയായിരുന്നു. സിപി ജോൺ പ്രസം​ഗിച്ചതിന് ശേഷമാണ് മുനീർ പ്രസം​ഗിക്കാനായി എത്തിയത്.