09 May 2024 Thursday

അസ്മിയയുടെ ദുരൂഹ മരണം; ബാലരാമപുരത്ത് ബിജെപി ഡിവൈഎഫ്ഐ പ്രതിഷേധം

ckmnews


തിരുവനന്തപുരം : ബാലരാമപുരത്തെ മതപഠനസ്ഥാപനത്തിൽ 17 കാരി അസ്മിയമോളുടെ ദുരൂഹ മരണത്തിൽ പ്രതിഷേധിച്ച് സിപിഐഎം ബിജെപി സംഘടനകൾ. മതപഠനസ്ഥാപനത്തിൽലേക്ക് ആദ്യം എ ബി വി പിയും പിന്നീട് ഡിവൈഎഫ്‌ഐയും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.


അസ്മിയയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് ഡിവൈഎഫ്‌ഐയും ബി ജെ പിയും എ ബി വി പിയും പ്രതിഷേധം സംഘടിപ്പിച്ചത്. മത വിദ്യഭ്യാസ സ്ഥാപത്തിലേക്ക് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു.


മാ‍ർച്ച് ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ മുന്നിൽ പൊലീസ് ബാരിക്കേട് വച്ച് തടഞ്ഞു. ഇതോടെ പ്രവർത്തകർ ബാലരാമപുരം – വിഴിഞ്ഞം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ചില പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാനും ശ്രമിച്ചു.