09 May 2024 Thursday

സംസ്ഥാനത്ത് രണ്ടു ദിവസം ചൂട് ഉയര്‍ന്നേക്കും; രണ്ട് ജില്ലകളിലെ താപനില 37 ഡിഗ്രി വരെ ഉയരാന്‍ സാധ്യത

ckmnews


സംസ്ഥാനത്ത് ഈര്‍പ്പമുള്ള വായുവും ഉയര്‍ന്ന് താപനിലയും മൂലം മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള വിവിധ പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ മറ്റനാള്‍ വരെ കടുത്ത ചൂടിന് സാധ്യത. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. കോട്ടയം, ആലപ്പുഴ, കൊല്ലം, ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും

കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്.