09 May 2024 Thursday

കേരള എന്‍ട്രന്‍സ് ബുധനാഴ്ച നടക്കും

ckmnews

എന്‍ജിനീയറിങ്/ഫാര്‍മസി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള കേരള എന്‍ട്രന്‍സ് ബുധനാഴ്ച നടക്കും.കേരളത്തിലെ 336 കേന്ദ്രങ്ങളിലും ദുബൈ, ഡല്‍ഹി, മുംബൈ കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടക്കുന്നത്.


1,23,623 പേരാണ് പരീക്ഷക്ക് അപേക്ഷിച്ചത്. ഇതില്‍ 96,940 പേര്‍ എന്‍ജിനീയറിങ് പരീക്ഷക്ക് അപേക്ഷിച്ചവരാണ്. രാവിലെ 10 മുതല്‍ 12.30 വരെ പേപ്പര്‍ ഒന്ന് ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും ഉച്ചക്ക് രണ്ടര മുതല്‍ വൈകീട്ട് അഞ്ച് വരെ പേപ്പര്‍ രണ്ട് മാത്സ് പരീക്ഷയും നടക്കും.


ഫാര്‍മസി പരീക്ഷ മാത്രം എഴുതുന്നവര്‍ പേപ്പര്‍ ഒന്ന് മാത്രവും എന്‍ജിനീയറിങ് പരീക്ഷ എഴുതുന്നവര്‍ പേപ്പര്‍ ഒന്നും രണ്ടും പരീക്ഷകളാണ് എഴുതേണ്ടത്. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍മുമ്ബെങ്കിലും പരീക്ഷ ഹാളിലെത്തണം.