09 May 2024 Thursday

കൊച്ചി ഐടി സ്ഥാപനത്തിൽ വൻ അഗ്നിബാധ; ജീവനക്കാർ പുറത്തിറങ്ങിയത് ഗ്ലാസ് വാതിലുകൾ തകർത്ത്

ckmnews

കൊച്ചി ഐടി സ്ഥാപനത്തിൽ വൻ അഗ്നിബാധ; ജീവനക്കാർ പുറത്തിറങ്ങിയത് ഗ്ലാസ് വാതിലുകൾ തകർത്ത്


കൊച്ചി:കാക്കനാട് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ജിയോ ഇൻഫോപാർക്ക് എന്ന ഐടി സ്ഥാപനത്തിൽ വൻ തീപിടിത്തം. തീപിടിത്തത്തിൽ ബഹുനില കെട്ടിടത്തിന്റെ ഭൂരിഭാഗവും കത്തിയമർന്നു. വൈകിട്ട് ആറിനായിരുന്നു സംഭവം.

തൃക്കാക്കര, ഗാന്ധിനഗർ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിരക്ഷാ സേന യൂണിറ്റുകളെത്തി 8 മണിയോടെ തീ നിയന്ത്രണ വിധേയമാക്കി. 

പൂർണമായും ഗ്ലാസിട്ട കെട്ടിടമായതിനാൽ പെട്ടെന്നു തന്നെ തീ പടരുകയായിരുന്നു. കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ഏതാനും ജീവനക്കാർ ഗ്ലാസ് വാതിലുകൾ തകർത്ത് പുറത്തിറങ്ങിയതായി ദൃക്‌സാക്ഷികൾ പറ‍ഞ്ഞു.

കെട്ടിടത്തിലെ എസി യൂണിറ്റികളും ഗ്ലാസുകളും തീപിടിത്തത്തിൽ പൊട്ടിത്തെറിച്ചു. ഗ്ലാസ് വാതിൽ പൊട്ടിത്തെറിച്ച് ഒരു അഗ്നിരക്ഷാ സേനാംഗത്തിനു പരുക്കേറ്റു. ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നു കണ്ടെത്താനായി കെട്ടിടത്തിലെ തീയണച്ച ഭാഗങ്ങളിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്.