09 May 2024 Thursday

ബിജെപിയെ നേരിടാൻ കോൺഗ്രസ് തന്നെയെന്ന് തെളിഞ്ഞു: കെ മുരളീധരൻ

ckmnews



കോഴിക്കോട്: കർണാടകയിൽ ബിജെപി തകർന്നടിഞ്ഞെന്ന് കെ മുരളീധരൻ. മോദി എന്ന മാജിക് കൊണ്ടു രക്ഷപെടാൻ കഴിയില്ലെന്ന് ഇതോടെ വ്യക്തമായെന്നും മുരളീധരന്‍ പ്രതികരിച്ചു. മോദി വിചാരിച്ചാൽ എന്തും നടക്കും എന്നത് വെറുതെ ആണെന്നു മനസിലായി. ഗുജറാത്ത് കഴിഞ്ഞാൽ മോദി ഏറ്റവും കൂടുതൽ പ്രചാരണം നടത്തിയത് കർണ്ണാടകയിലാണ്.


ബിജെപിയെ നേരിടാൻ ഇപ്പോഴും കോൺഗ്രസ്‌ തന്നെയാണെന്ന് ഇതോടെ തെളിഞ്ഞു. രാഹുൽഗാന്ധി തന്നെയാണ് കോൺഗ്രസിന്റെ ക്രൗഡ് പുളളറെന്നും മുരളീധരൻ പറഞ്ഞു.

ഇതോടെ, സർക്കാർ വിരുദ്ധ വികാരം മോഡി മാജിക്കിലൂടെ മറികടക്കാമെന്ന ബിജെപിയുടെ കണക്കുകൂട്ടലാണ് തെറ്റിയത്. അഴിമതി സർക്കാരെന്ന ആക്ഷേപം മുതൽ അസംതൃപ്തർ എതിർ പാളയത്തിൽ ചേക്കറിയത് വരെ എല്ലാ ഘടകങ്ങളും ബിജെപിക്ക് തിരിച്ചടിയായി.