09 May 2024 Thursday

മോഖ ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ കരതൊടും; സംസ്ഥാനത്ത് അഞ്ചുദിവസം വ്യാപക മഴ

ckmnews

മോഖ ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ കരതൊടും; സംസ്ഥാനത്ത് അഞ്ചുദിവസം വ്യാപക മഴ


സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം വ്യാപകമായി മഴ കിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന മോഖ ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ കരതൊടും. ബംഗ്ളാദേശിനും മ്യാൻമാറിനുമിടയിലാണ് കരയണയുക. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ കിട്ടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.