09 May 2024 Thursday

ബസിനു മുന്നിൽ ബൈക്ക് അഭ്യാസം: യുവാക്കൾക്ക് എതിരെ നടപടി, ഇരുവർക്കുമായി 8000 രൂപ പിഴ

ckmnews

ബസിനു മുന്നിൽ ബൈക്ക് അഭ്യാസം: യുവാക്കൾക്ക് എതിരെ നടപടി, ഇരുവർക്കുമായി 8000 രൂപ പിഴ


ശാസ്താംകോട്ട:കെഎസ്ആർടിസി ബസിനു മുന്നിൽ കിലോമീറ്ററുകളോളം ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയ ‍യുവാക്കൾക്കെതിരെ മോട്ടർ വാഹന വകുപ്പിന്റെ നടപടി. ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്ത ശേഷം ഇരുവർക്കുമായി 8000 രൂപ പിഴ ചുമത്തി. കൊല്ലം- പത്തനംതിട്ട കെഎസ്ആർടിസി വേണാട് സർവീസിനു മുന്നിൽ തടസ്സം സൃഷ്ടിച്ച് യാത്ര ചെയ്ത സംഭവത്തിൽ ചവറ പന്മന കളരി സ്വദേശികളായ കൃഷ്ണ ഗൗതം, അർജുൻ രാജ് എന്നിവർക്കെതിരെയാണ് നടപടി.


തോപ്പിൽ മുക്കിനും സിനിമാപറമ്പിനുമിടയിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. രണ്ട് ബൈക്കുകളിലായി അഞ്ച് യുവാക്കൾ ഹെൽമറ്റില്ലാതെ എട്ടു കിലോമീറ്ററോളമാണു സാഹസിക യാത്ര നടത്തിയത്. ബസിന്റെ യാത്ര വൈകിയതോടെ യാത്രക്കാർ പകർത്തിയ യുവാക്കളുടെ ദൃശ്യങ്ങൾ സഹിതം ബസ് ഡ്രൈവര്‍ പരാതി നൽകിയിരുന്നു.  കൃഷ്ണ ഗൗതത്തിന്റെ ‍ഡ്രൈവിങ് ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്ത ശേഷം 1000 രൂപ പിഴ ചുമത്തിയെന്നും ലൈസൻസില്ലാത്ത അർജുൻ രാജിനു 7000 രൂപ പിഴ ചുമത്തിയെന്നും കുന്നത്തൂർ ജോ.ആർടിഒ ആർ.ശരത്ചന്ദ്രൻ പറഞ്ഞു.