09 May 2024 Thursday

ചക്രവാതച്ചുഴി, ന്യൂനമർദപ്പാത്തി:കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത ജില്ലകളിൽ അലർട്ട്

ckmnews

ചക്രവാതച്ചുഴി, ന്യൂനമർദപ്പാത്തി:കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത ജില്ലകളിൽ അലർട്ട്


തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കനത്ത മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ നാലു ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടുമുണ്ട്.


ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ സാധ്യതയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലെ പ്രവചനം. 24 മണിക്കൂറിൽ 115.6 – 204.4 മില്ലി മീറ്റർ മഴയാണ് പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറിൽ 64.5 – 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യത മുൻനിർത്തിയാണ് 6 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച അഞ്ച് ജില്ലകളിലും ചൊവ്വ, ബുധൻ ദിവസങ്ങളിൽ നാല് ജില്ലകളിൽ യെലോ അലർട്ടുണ്ട്.