10 May 2024 Friday

തമിഴ്നാട് ട്രാൻസ്പോർട്ട് ബസിൽ പെൺകുട്ടിയോട് മോശം പെരുമാറ്റം: കണ്ടക്ടർ അറസ്റ്റിൽ

ckmnews

തമിഴ്നാട് ട്രാൻസ്പോർട്ട് ബസിൽ പെൺകുട്ടിയോട് മോശം പെരുമാറ്റം: കണ്ടക്ടർ അറസ്റ്റിൽ


കുണ്ടറ:തമിഴ്നാട് ട്രാൻസ്പോർട്ട് ബസിൽ വച്ച് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടർ അറസ്റ്റിൽ. തെങ്കാശി - കൊല്ലം റൂട്ടിൽ  സർവീസ് നടത്തുന്ന തമിഴ്നാട് സർക്കാർ ബസിലെ കണ്ടക്ടർ തെങ്കാശി സൗത്ത് സ്ട്രീറ്റ് സ്വദേശി എസക്കി അരസൻ (38) ആണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്. പുനലൂരിൽ പഠിക്കുന്ന പെൺകുട്ടി സ്ഥിരമായി ഈ ബസിലായിരുന്നു യാത്ര ചെയ്തിരുന്നത്. 19ന് വൈകിട്ട് 4 മണിയോടെ പുനലൂരിൽ നിന്ന് ബസിൽ കയറിയ പെൺകുട്ടിയോട് എസക്കി അരസൻ അപമര്യാദയായി പെരുമാറുകയായിരുന്നു. പെൺകുട്ടി പിതാവിനോടു വിവരം പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ എസക്കി അരസനെ പിടിക്കുന്നതിനായി ‍ പിതാവ് പെൺകുട്ടിക്കൊപ്പം യാത്ര ചെയ്തെങ്കിലും നടന്നില്ല. 28ന് ബസിൽ വച്ച് ഇയാളെ പെൺകുട്ടിയുടെ പിതാവ് പിടികൂടി കുണ്ടറ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.