09 May 2024 Thursday

സംസ്ഥാനത്ത് വേനൽ മഴ തുടരും:3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, നാളെ 2 ജില്ലകളിൽ മുന്നറിയിപ്പ്

ckmnews

സംസ്ഥാനത്ത് വേനൽ മഴ തുടരും:3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, നാളെ 2 ജില്ലകളിൽ മുന്നറിയിപ്പ്


തിരുവനന്തപുരം:സംസ്ഥാനത്ത് വേനൽ മഴ സജീവം. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലർട്ടായിരിക്കും.ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഇടിയോട് കൂടിയ മഴയ്ക്കും പെട്ടെന്നുള്ള കാറ്റിനും സാധ്യതയുണ്ട്. അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.