09 May 2024 Thursday

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി; പഴുതടച്ച സുരക്ഷാ സന്നാഹം

ckmnews


കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. വെല്ലിങ്ടൺ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി മോദി എത്തിയത്. മധ്യപ്രദേശിൽനിന്ന് നാവികസേനയുടെ പ്രത്യേക വിമാനത്താലാണ് പ്രധാനമന്ത്രി എത്തിയത്. വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് , യുവം 2023 കോണ്‍ക്ലേവ് , കൊച്ചി വാട്ടർ മെട്രോ ഉദ്ഘാടനം തുടങ്ങിയവയാണ് കേരളത്തിൽ പ്രധാനമന്ത്രിയുടെ പ്രധാന പരിപാടികൾ. ഇന്റലിജൻസ് റിപ്പോർട്ട് ചോർന്ന പശ്ചാത്തലത്തിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.