09 May 2024 Thursday

‘എന്തിന് വി.ഐ.പികളെ ഒഴിവാക്കി’; എ ഐ ക്യാമറ വിഷയത്തിൽ അഴിമതി ആരോപിച്ച് രമേശ് ചെന്നിത്തല

ckmnews


തിരുവനന്തപുരം :        എ ഐ ക്യാമറ വിഷയത്തിൽ അഴിമതി ആരോപിച്ച് രമേശ് ചെന്നിത്തല. വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നു. താൽക്കാലികമായി നിർത്തിവെച്ചെങ്കിലും ഭാവിയിൽ വലിയ പിഴിയൽ നടക്കും. ക്യാമറയുടെ ഇടപാടുകളെ കുറിച്ച് ദുരൂഹതയുണ്ട്.വിവരാവകാശ രേഖ ചോദിച്ചിട്ടും മറുപടിയില്ല. വി.ഐ.പി.കളെ എന്തടിസ്ഥാനത്തിലാണ് ഒഴിവാക്കിയത്. സാധാരണക്കാരുടെ കാറടിച്ചാലും വി.ഐ.പിയുടെ കാർ അടിച്ചാലും ഉണ്ടാകുന്നത് ഒരേ അപകടം. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ് ഇത്. വി.ഐ.പി പരിഗണന ഒഴിവാക്കി എല്ലാവർക്കും തുല്യനീതി ഉറപ്പ് വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.