09 May 2024 Thursday

പിഎസ് സി ചോദ്യപേപ്പര്‍ ചോർത്തിയ കേസിലെ കുറ്റപത്രം കോടതി അംഗീകരിച്ചു, പ്രതികൾ ജൂൺ 20ന് ഹാജരാകണം

ckmnews



തിരുവനന്തപുരം: പിഎസ്സി ചോദ്യപേപ്പർ ചോർത്തിയ കേസിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. ആദ്യം സമർപിച്ച കുറ്റപത്രത്തിലെ സാങ്കേതിക പിഴവകൾ പരിഹരിച്ച് ക്രൈംബ്രാഞ്ച് സമർപിച്ച കുറ്റപത്രമാണ് കോടതി അംഗീകരിച്ചത്.തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.2019 ജൂലൈ 22ന്  പി.എസ്.സി നടത്തിയ കോൺസ്റ്റബിൾ പരീക്ഷയിൽ പ്രതികൾ എസ്.എം.എസ് മുഖേന ലഭിച്ച ഉത്തരങ്ങൾ പകർത്തി എഴുതിയാണ് 1,2,28 എന്നീ റാങ്കുകൾ കരസ്ഥമാക്കിയത് എന്നാണ് കേസ്. ഐ. റ്റി നിയമം, വഞ്ചന ഗുഢാലോചന തുടങ്ങി ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.