09 May 2024 Thursday

കോടനാട് കാട്ടാന കിണറ്റിൽ വീണ് ചെരിഞ്ഞ നിലയിൽ, കരയ്ക്ക് കയറ്റാൻ അനുവദിക്കാതെ നാട്ടുകാർ, പ്രതിഷേധം

ckmnews

കോടനാട് കാട്ടാന കിണറ്റിൽ വീണ് ചെരിഞ്ഞ നിലയിൽ, കരയ്ക്ക് കയറ്റാൻ അനുവദിക്കാതെ നാട്ടുകാർ, പ്രതിഷേധം


കൊച്ചി : കോടനാട് നെടുമ്പാറ താണിപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ് കാട്ടാന ചെരിഞ്ഞു. പിടിയാനയാണ് മുല്ലശ്ശേരി തങ്കൻ എന്നയാളുടെ പുരയിടത്തിലെ കിണറ്റിൽ വീണത്. ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു സംഭവം. എന്നാൽ ആന കിണറ്റിൽ വീണ് ചെരിഞ്ഞതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധത്തിലാണ്. മലയാറ്റൂർ ഡി എഫ് ഓ വരാതെ ആനയെ കരയ്ക്ക് കയറ്റാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടനാകളെ തുരത്താൻ വനം വകുപ്പ് നടപടി എടുക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ബെന്നി ബെഹനാന് എം പി സംഭവ സ്ഥലത്ത് എത്തി. ആഴമുള്ള കിണറിലാണ് ആന വീണത്. കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കിണറിലാണ് ആന വീണത്. കാട്ടാന ശല്യം രൂക്ഷമായ പ്രദേശമാണ് കോടനാട്. ആന ശല്യത്തിന് പരിഹാരം തേടി ഇവിടുത്തുകാർ നേരത്തേ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.