09 May 2024 Thursday

തിരുവനന്തപുരം കണ്ണൂർ വന്ദേ ഭാരത് എക്സ്പ്രസ് റേക്ക് ഇന്നെത്തും; ട്രയൽ റൺ ഉടൻ

ckmnews

തിരുവനന്തപുരം കണ്ണൂർ വന്ദേ ഭാരത് എക്സ്പ്രസ് റേക്ക് ഇന്നെത്തും; ട്രയൽ റൺ ഉടൻ


പത്തനംതിട്ട ∙ ദക്ഷിണ റെയിൽവേയിലെ മൂന്നാമത്തെയും രാജ്യത്തെ 14–ാമത്തെയും വന്ദേഭാരത് ട്രെയിനാണു കേരളത്തിനു ലഭിക്കുന്ന തിരുവനന്തപുരം – കണ്ണൂർ വന്ദേ ഭാരത് എക്സ്പ്രസ്. 


‘കേരള’ വന്ദേഭാരത് 


∙ ഏഴ് – ഏഴര മണിക്കൂർ കൊണ്ടു 501 കിമീ പിന്നിടുന്ന ഒന്നിലധികം ടൈംടേബിളുകൾ ദക്ഷിണ റെയിൽവേ, റെയിൽവേ ബോർഡിനു കൈമാറി. 

(തിരുവനന്തപുരത്തുനിന്നു രാവിലെ അഞ്ചിന് മുൻപു പുറപ്പെട്ടില്ലെങ്കിൽ മറ്റു ട്രെയിനുകൾ വന്ദേഭാരതിനു വേണ്ടി വഴിയിൽ പിടിച്ചിടേണ്ടി വരുമെന്നതിനാൽ അതിരാവിലെ പുറപ്പെട്ടു രാത്രിയോടെ തലസ്ഥാനത്തു മടങ്ങിയെത്തുന്ന തരത്തിൽ വന്ദേഭാരത് ഓടിക്കേണ്ടി വരും.) 


∙ കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സ്റ്റോപ്. 


∙ മുൻ നിശ്ചയിച്ചതിൽനിന്നു വ്യത്യസ്തമായി 8 കോച്ചിനു പകരം 16 കോച്ചുകളുള്ള ട്രെയിനാണു കേരളത്തിനു ലഭിക്കുക. 


വന്ദേഭാരത് പ്രത്യേകതകൾ 


∙ ട്രാക്കുകളുടെ ശേഷി അനുസരിച്ചു 180 കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാവുന്ന വന്ദേഭാരത് ട്രെയിനുകൾ തദ്ദേശീയമായി നിർമിച്ച ട്രെയിൻ സെറ്റുകളാണ്. 


∙ 52 സെക്കൻഡുകൾ കൊണ്ടു 100 കിമീ വേഗം കൈവരിക്കാൻ കഴിയും. 


∙ മുന്നിലും പിറകിലും ഡ്രൈവർ ക്യാബുള്ളതിനാൽ ദിശ മാറ്റാൻ സമയനഷ്ടമില്ല. 


∙ പൂർണമായും എസി. 


∙ ഓട്ടമാറ്റിക് ഡോറുകൾ. 


∙ എക്സിക്യൂട്ടീവ് ക്ലാസിൽ റിവോൾവിങ് ചെയറുകൾ ഉൾപ്പെടെ മികച്ച സീറ്റുകൾ. 


∙ ജിപിഎസ് പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം, 


∙ എൽഇഡി ലൈറ്റിങ്. 


∙ വിമാന മാതൃകയിൽ ബയോ വാക്വം ശുചിമുറികൾ. 


റേക്ക് ഇന്നെത്തും; ട്രയൽ റൺ ഉടൻ


കേരളത്തിനുള്ള വന്ദേഭാരത് റേക്ക് ഇന്നലെ രാത്രി ചെന്നൈ ഐസിഎഫിൽ നിന്നു പുറപ്പെട്ടു. ഇന്ന് ഉച്ചയോടെ കൊച്ചുവേളിയിൽ എത്തിക്കുന്ന ട്രെയിൻ ഉപയോഗിച്ചു വൈകാതെ തന്നെ ട്രയൽ റൺ ആരംഭിക്കും. പരീക്ഷണ ഒാട്ടങ്ങൾക്കു ശേഷം സർവീസിന്റെ സമയക്രമം അന്തിമമാക്കും